സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ലഭിച്ചത് ലക്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ്. മലയാളിയായ സിദ്ധാർത്ഥ് റാം കുമാറാണ് നാലാം റാങ്ക് നേടിയത്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാർത്ഥ് ഈ നേട്ടം കരസ്ഥമാക്കിയത്.

121 -ാം റാങ്കായിരുന്നു കഴിഞ്ഞ തവണ സിദ്ധാർത്ഥിന് ലഭിച്ചത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡോണൂർ അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. നിരവധി മലയാളികൾ ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിഷ്ണു ശശികുമാർ (31 -ാം റാങ്ക്), അർച്ചന പി പി (40 -ാം റാങ്ക്), രമ്യ ആർ (45-ാം റാങ്ക്), ബെൻജോ പി ജോസ് (59 -ാം റാങ്ക്), പ്രശാന്ത് എസ് (28 -ാം റാങ്ക് ), ആനി ജോർജ് (93-ാം റാങ്ക്), ജി ഹരിശങ്കർ (107 -ാം റാങ്ക്), ഫെബിൻ ജോസ് തോമസ് (133 -ാം റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 -ാം റാങ്ക്), മഞ്ജുഷ ബി ജോർജ് (195 -ാം റാങ്ക്), അനുഷ പിള്ള (202 -ാം റാങ്ക്), നെവിൻ കുരുവിള തോമസ് (225 -ാം റാങ്ക്), മഞ്ചിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ.

ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1061 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.