ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തു; മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ

ഐസ്വാൾ: മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ. ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് മ്യാൻമർ സൈനികർ മിസോറാമിലേക്ക് അഭയം തേടിയത്. 150ഓളം സൈനികർ മിസോറാമിലെ ലോംഗ്ട്‌ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മ്യാൻമറിലെ സൈനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റൈഫിൾസിനെ സമീപിച്ചിരുന്നു. അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമർ സൈനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായിഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്. ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്ക് അയക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.