മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് സാധാരണയാണ്. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ അടുക്കളയിൽ തന്നെ ചില പൊടിക്കൈകളുണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാം.
ചുണ്ടിൽ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാൻ സഹായിക്കും. ഇത് ചുണ്ടു പൊട്ടുന്നത് തടയും. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാൻ നല്ലതാണ്.
തേൻ. ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ്. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാൻ തേൻ സഹായിക്കും. ഇതിനായി തേൻ നേരിട്ട് ചുണ്ടിൽ തേച്ച് മസാജ് ചെയ്യാം. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നതും വരൾച്ച അകറ്റും.
പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം ഇത് കഴുകി കളയണം. ഇതും ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ ഗുണം ചെയ്യും.

