ജയിലറിന്റെ യു / എ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി

ന്യൂ ഡൽഹി : തീയറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം ജയിലറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ യു / എസർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ചിത്രത്തിൽ വയലൻസുണ്ടെന്നും അമേരിക്കയിലും യു കെയിലും ജയിലറിന് എ സെർട്ടിഫിക്കറ്റ് ആണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ എം എൽ രവി ഹർജി നൽകിയത്.

കോടതി ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ ചിത്രത്തിൻറെ പ്രദർശനം നിർത്തി വയ്ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. അതെ സമയം ചിത്രം ബോക്സ് ഓഫീസിൽ 450 കോടി കടന്നിരിക്കുകയാണ്. സൺ പിക്ചേഴ്‌സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും വിനായകനും വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള പാട്ടുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.