സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ലെന്നും അദ്ദേഹം പറഞ്ഞു.

അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന വൈദ്യുത ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.