പരിസ്ഥിതിവാദികളുടെ കരണത്തടിക്കണം; ഇടുക്കി ജില്ലയെ തമിഴ്നാടിന് വിട്ടുനൽകണം

കോട്ടയം: പരിസ്ഥിതിവാദികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി ജോർജ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നത് ഒഴിവാക്കാൻ അവയെ വെടിവച്ച് കൊന്ന് ഇറച്ചി സർക്കാർ വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ എതിർക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശല്യക്കാരായ വന്യമൃഗങ്ങളുടെ ഇറച്ചി ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ വിൽക്കാറുണ്ട്. ഇടുക്കി ജില്ലയെ സമ്പൂർണ വനമാക്കി മാറ്റി കോടിക്കണക്കിന് രൂപയുടെ കാർബൺ ഫണ്ട് തട്ടാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാട്ടാന ആക്രമണമത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 105 പേർ മരിച്ചു. ഇടുക്കിയെ കർഷകരുടെയും മുല്ലപ്പെരിയാർ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ലയെ തമിഴ്നാടിന് വിട്ടുനൽകണമെന്നും അദ്ദേഹം പി സി ജോർജ് കൂട്ടിച്ചേർത്തു.