ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?

ഡല്‍ഹി: യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകളെ മാത്രമേ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കുന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം…

ആദ്യം യുപിഐ ആപ്പ് ലോഗിന്‍ ചെയ്യുക

ബാങ്ക് അക്കൗണ്ട് സെക്ഷനില്‍ പോകുക

ആഡ് അക്കൗണ്ട് സെക്ഷന്‍ തെരഞ്ഞെടുക്കുക

ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുക (യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് സേവനം നല്‍കുന്ന ബാങ്കുകളുടെ പട്ടികയും ഇതോടൊപ്പം)

കണ്‍ഫോം കൊടുക്കുക

യുപിഐ പിന്‍ സെറ്റ് ചെയ്യുക

യുപിഐയുമായി ക്രെഡിറ്റ് കാര്‍ഡിനെ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായ സ്ഥിതിക്ക് ഇടപാട് നടത്തി തുടങ്ങാം.