ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവരാണോ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ….

ഇന്ന് പലരെയും ബാധിക്കുന്ന ജീവിതശൈലീ രോഗമാണ് ഉയർന്ന രക്ത സമ്മർദ്ദം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാർ, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലെ മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രധാന കാരണമാണിത്. ഉയർന്ന ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഓരോ 30-40 മിനിറ്റിനും ശേഷം എഴുന്നേൽക്കുക.. കസേരയിലിരുന്ന് ലഘു വ്യായാമങ്ങൾ ചെയ്യുക.. ഫോൺ കോളുകൾക്കിടയിൽ നടക്കുക.. സാധ്യമാകുന്നിടത്തെല്ലാം ലിഫ്റ്റ് ഒഴിവാക്കി പടികൾ ഉപയോഗിക്കുക. ബിപിയുള്ളവർ വ്യായാമം ശീലമാക്കണം. പോഷകാഹാരം കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം. ജങ്ക് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. സമ്മർദ്ദം പരമാവധി ഒഴിവാക്കണം.

ഉപ്പിന്റെ അമിതോപയോഗവും കുറയ്ക്കണം. മുതിർന്നവർ പ്രതിദിനം ആറ് ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂവെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പാചകം ചെയ്യുമ്പോൾ കുറച്ച് ഉപ്പ് ചേർക്കുക. ഭക്ഷണം തയ്യാറാക്കിയ ശേഷം കഴിക്കുന്ന സമയത്ത് ഉപ്പ് ചേർക്കുന്നതും നല്ലതല്ല.