ഇനി പുതിയ ജെറ്റ് വിമാനങ്ങള്‍; ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ജനറല്‍ ഇലക്ട്രിക്, സിഎഫ്എം ഇന്റര്‍നാഷണലുമായുള്ള 495 ജെറ്റുകള്‍ക്കുള്ള ഓര്‍ഡറിന്റെ പകുതി എയര്‍ ഇന്ത്യ ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. 190 ബോയിങ് 737 മാക്‌സ് നാരോബോഡി വിമാനങ്ങള്‍ക്കും 20 ബോയിങ് 787 വിമാനങ്ങള്‍ക്കും 10 ബോയിങ് 777 എക്‌സിനും ഓര്‍ഡര്‍ നല്‍കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്. പൊതുമേഖല വിമാന കമ്ബനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോഴാണ് ഈ ഓര്‍ഡര്‍. രണ്ടാമത്തെ ഓര്‍ഡറില്‍ എയര്‍ബസിന്റെ 235 വിമാനങ്ങള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

235 എയര്‍ബസ് സിംഗിള്‍ ഐല്‍ ജെറ്റുകളും 40 എയര്‍ബസ് എ350 വൈഡ്ബോഡി വിമാനങ്ങളും ഉള്‍പ്പെടുന്ന ഓര്‍ഡറിന്റെ രണ്ടാം പകുതി അടുത്ത ദിവസങ്ങളില്‍ ഔദ്യോഗികമായി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ഏകദേശം 500 ജെറ്റുകളുടെ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പുവെച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ എയര്‍ ഇന്ത്യയെ വലിയ ആഗോള എയര്‍ലൈനുകളുടെ ലീഗില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

അതേസമയം, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക്, വലിയ വിപണി തന്നെയുണ്ട്. എങ്കിലും, ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രയുടെ ഭൂരിഭാഗവും എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ എയര്‍ലൈനുകളാണ് വഹിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 30 ശതമാനം നേടാനും വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡിഗോയെ നേരിടുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര യാത്രയുടെ നിലവിലെ വിഹിതം ‘ഒന്നിലധികം’ വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി എയര്‍ലൈനിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് കാംബെല്‍ വില്‍സണ്‍ മുമ്ബ് പറഞ്ഞിരുന്നു.