പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.