ടിക്കറ്റ് ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടവുമായി അവതാര്‍: ദ വേ ഓഫ് വാട്ടര്‍

ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ വീണ്ടും സ്‌ക്രീനില്‍ തെളിയുമ്‌ബോള്‍ സിനിമാസ്വാധകരുടെ ആകാംഷയും പ്രതീക്ഷയും വാനോളമാണ്. ഇന്ത്യയില്‍ ചിത്രത്തിന് റെക്കോര്‍ഡ് ടിക്കറ്റ് ബുക്കിങ് എന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്.

അവതാര്‍ ദി വേ ഓഫ് വാട്ടര്‍ തിയറ്ററിലെത്തുമ്‌ബോള്‍ ഒന്നാം ഭാഗം സൃഷ്ടിച്ച റെക്കോര്‍ഡ് ആദ്യ ദിനങ്ങളില്‍ തന്നെ മറികടക്കുമെന്ന് സിനിമാസ്വാദകര്‍ പറയുന്നു. 2009ല്‍ ‘അവതാര്‍’ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ കുറിച്ച റെക്കോര്‍ഡാണ് ‘അവതാര്‍’ തകര്‍ത്തത്. സെപ്റ്റംബറില്‍ ‘അവതാര്‍’ റീ റീലിസിലൂടെ 2.9 ബില്യണ്‍ ഡോളര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു.

1832 കോടി രൂപയാണ് അവതാര്‍ ദി വേ ഓഫ് വാട്ടറിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.