വിമര്‍ശനങ്ങളില്‍ കാര്യമില്ല; ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് വിശദീകരിച്ചു.

‘വിമര്‍ശനങ്ങളില്‍ കാര്യമില്ല. റിസര്‍വേഷന്‍ രീതി ഫലപ്രദമാണ്. ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പ്രതിഷേധിച്ചവര്‍ക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നല്‍കിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ല’- അദ്ദേഹം പറഞ്ഞു.

അതേസമയം, ഐഎഫ്എഫ്‌കെയില്‍ നന്‍പകല്‍ നേരത്ത് മയക്കം സിനിമക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്ക് എതിരെ അന്യായമായി സംഘം ചേര്‍ന്നതിന് പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.