ചാൻസലർ ബില്ല് പാസായാൽ ഉന്നതവിദ്യഭ്യാസ രംഗം തകരും; നിയമസഭയിൽ ബില്ലിനെ എതിർക്കുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബില്ല് പാസായാൽ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ബില്ലിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ തള്ളി സർക്കാർ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരിക്കുകയാണ്.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമ മന്ത്രി പി രാജീവാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിൽ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയത്.