ആഡംബരക്കപ്പലായ ‘നെഫര്‍ടിറ്റി’യില്‍ അറബിക്കടലില്‍ ചുറ്റിയടിക്കാനുള്ള അവസരവുമായി കെഎസ്ആര്‍ടിസി

തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ബജറ്റ് ടൂറിസം അറബിക്കടലിലേക്ക്. സഞ്ചാരികള്‍ക്ക് ആഡംബരക്കപ്പലായ ‘നെഫര്‍ടിറ്റി’യില്‍ അഞ്ചുമണിക്കൂര്‍ ചുറ്റിയടിക്കാനുള്ള അവസരമാണ് ഇത്തവണ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസ് വൈകിട്ടോടെ കൊച്ചിയിലെത്തും. നാലുമണിമുതല്‍ അഞ്ചുമണിക്കൂര്‍ ‘നെഫര്‍ടിറ്റി’യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. കെ.എസ്.ആര്‍.ടി.സി. വഴിയാണ് ബുക്കുചെയ്യേണ്ടത്. മുതിര്‍ന്നവര്‍ക്ക് 3000 രൂപയും കുട്ടികള്‍ക്ക് 1210 രൂപയുമാണ് ചാര്‍ജ്. കപ്പലില്‍ രസകരമായ ഗെയിമുകളുണ്ട്. തത്സമയ സംഗീതവും നൃത്തവും. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കുമായ ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയും ലഭ്യമാണ്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ കപ്പലിലുണ്ട്.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫര്‍ടിറ്റി’ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9400262204, 304889896, 9744910383, 9605192092.