ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ കൂറുമാറുന്നത് തടയാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്

ഷിംല: ഹിമാചൽ പ്രദേശിൽ സ്ഥാനാർത്ഥികളുടെ കൂറുമാറ്റം തടയാനുള്ള നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടണ്ണെൽ പുരോഗമിക്കവെ വിജയിക്കുന്ന സ്ഥാനാർഥികൾ കൂറുമാറുന്നത് തടയാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോൺഗ്രസിന്റെ പദ്ധതി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയ്ക്കുമാണ് ഹൈക്കമാൻഡ് ചുമതല നൽകിയിരിക്കുന്നത്. ഓപ്പറേഷൻ താമര തടയുന്നതിന്റെ ഭാഗമായാണ് നടപടി. എഐസിസി നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്ക് സംസ്ഥാനത്ത് പ്രചാരണ ചുമതലയുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിയും ഹിമാചലിലെ നിലവിലെ സ്ഥ്ിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.

നിലവിൽ സംസ്ഥാനത്തെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കേവല ഭൂരിപക്ഷമായ 35 സീറ്റുകൾ കടക്കുന്നവർക്ക് സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാൻ സാധിക്കും. കോൺഗ്രസ് 35 സീറ്റുകളിലും ബി.ജെ.പി. 30 സീറ്റുകളിലും മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു.