കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. എന്നാൽ, ഖാർഗെയ്ക്ക് പിന്തുണ നൽകുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരണം നൽകിയതോടെ തനിക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് ശശി തരൂർ പ്രതീക്ഷിക്കുന്നത്. എതിരാളി ഖാർഗെയായതും ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതും കേരളത്തിലെ നേതാക്കൾക്കിടയിൽ ശശി തരൂരിന്റെ പിന്തുണ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ ഖാർഗെയ്ക്കാണ്. എന്നാൽ, യുവനിര തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. സംഘടനയെ നയിക്കാൻ നല്ലത് ഖാർഗെ തന്നെയാണ് നല്ലതെന്ന് ചിലയാളുകൾ വിലയിരുത്തുന്നു.