വിറ്റാമിൻ എ, സി, കെ തുടങ്ങിയ ഘടകങ്ങൾ ധാരാളമടങ്ങിയ ഒന്നാണ് ഗ്രീൻ ആപ്പിൾ. പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവയും ഗ്രീൻ ആപ്പിളിൽ ധാരാളമായുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഗ്രീൻ ആപ്പിൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കും.
ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ ഗ്രീൻ ആപ്പിൾ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീൻ ആപ്പിൾ ഏറെ മികച്ചതാണിത്. കാത്സ്യത്തിന്റെ കലവറ കൂടിയാണിത്. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിൻ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയതിനാൽ ചർമ്മ സംരക്ഷണത്തിനും ഇത് പ്രയോജനപ്രദമാണ്. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഒരു പരിധിവരെ തടയുകയും ചെയ്യും.
ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നതിനും ഗ്രീൻ ആപ്പിൾ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ ഗുണകരമാണ്. ഗ്രീൻ ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായിക്കുകയും ചെയ്യും.

