ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ; എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരം

ശരീരത്തന്റെ ഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് അസ്ഥികൾ. എല്ലുകളുടെ ആരോഗ്യത്തിന് മതിയായ പോഷകാഹാരം കഴിക്കുകയും ശരിയായ പരിചരണവും നൽകുകയും വേണം. പ്രായം കൂടുന്നതിന് അനുസരിച്ച് എല്ലിന് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്നത് നല്ലതല്ല. കഫീൻ, പഞ്ചസാര എന്നിവ സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളിൽ നിന്ന് കാത്സ്യം നഷ്ടപ്പെടാൻ കാരണമാകുകയും ഇത് എല്ലുകളെ ദുർബലമാക്കുകയും ചെയ്യും.

ചായ, കൊക്കോ, ചോക്ലേറ്റ്, കാപ്പി തുടങ്ങിയ പാനീയങ്ങളിലെ കഫീൻ കാത്സ്യം വിസർജ്ജനം വർധിപ്പിക്കുന്നു. ഇത് എല്ലുകളുടെ ബലക്ഷയത്തിലേക്ക് നയിക്കും. പുകയില ശരീരത്തിൽ നിന്ന് കാത്സ്യം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും പകരം നിക്കോട്ടിൻ സംഭരിക്കുകയും ചെയ്യുന്നു. ഇത് കാത്സ്യം ആഗിരണം ചെയ്യുന്നതിനെയും ബാധിക്കുന്നു. ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും അധികമാകുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നതും ഉത്തമമല്ല.