ചരിത്ര നേട്ടവുമായി ‘പൊന്നിയിന്‍ സെല്‍വന്‍’; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ലോകമെമ്ബാടും നിന്നുമായി എണ്‍പത് കോടി രൂപയാണ് ആദ്യ ദിവസം ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. എന്തായാലും മണിരത്‌നം ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.