മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിൽ; പി ജയരാജൻ

തിരുവനന്തപുരം: മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സിപിഎം നേതാവ് പി ജയരാജൻ. സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും എന്നാൽ സകല കൊള്ളരുതായ്മകൾക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

മട്ടന്നൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് 7 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സാഹചര്യത്തിലാണ് പി ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. പള്ളിയുടെ അറ്റകുറ്റ പണിക്കായിരുന്നു വഖഫ് ബോർഡിന്റെ അനുമതി. എന്നാൽ ഇതിന്റെ മറവിൽ കല്ലായിയും കൂട്ടരും പള്ളിയുടെ പണം കവർന്നെടുക്കാൻ ശ്രമം നടത്തി എന്നാണ് കേസ്. മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രധാന പ്രസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ലെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.

കാസർഗോഡ് ലീഗ് എംഎൽഎ ആയിരുന്ന ഒരു മാന്യൻ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയാണ്. തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്. അവിടെ വഖഫ് ചെയ്യപ്പെട്ട 600 ൽ അധികം ഏക്കർ ഭൂമിയിൽ 500 ഏക്കർ ഭൂമിയും നിലനിൽക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വലിയന്നൂർ പുറത്തിൽ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കെ പി താഹിർ എന്ന മുസ്ലീം ലീഗ് നേതാവ് 1 കോടി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ കഴിയുകയും ചെയ്തു. ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മുസ്ലിം ലീഗുകാർ പച്ച മാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയർത്തുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.

മുസ്ലിം സമുദായം ഇരട്ടതാപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാൻ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നുവെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മട്ടന്നൂർ മുസ്ലിം ജമാഅത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർ പള്ളി നിർമാണവുമായി ബന്ധപ്പെട്ട് 7 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായിരിക്കുകയാണ് .

പള്ളിയുടെ അറ്റകുറ്റ പണിക്കായിരുന്നു വഖഫ് ബോർഡിന്റെ അനുമതി.എന്നാൽ ഇതിന്റെ മറവിൽ കല്ലായിയും കൂട്ടരും പള്ളിയുടെ പണം കവർന്നെടുക്കാൻ ശ്രമം നടത്തി എന്നാണ് കേസ്.

മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ പ്രധാന പ്രസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല.

കാസർഗോഡ് ലീഗ് എംഎൽഎ ആയിരുന്ന ഒരു മാന്യൻ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയാണ്.

തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്.അവിടെ വഖഫ് ചെയ്യപ്പെട്ട 600 ൽ അധികം ഏക്കർ ഭൂമിയിൽ 500ഏക്കർ ഭൂമിയും നിലനിൽക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണ്.കണ്ണൂർ കോർപറേഷൻ പരിധിയിലെ വലിയന്നൂർ പുറത്തിൽ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കെ. പി.താഹിർ എന്ന മുസ്ലീം ലീഗ് നേതാവ് 1 കോടി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ കഴിയുകയും ചെയ്തു. ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മുസ്ലിം ലീഗ്കാർ പച്ച മാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.അദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയർത്തുകയും ചെയ്തു.

സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും എന്നാൽ സകല കൊള്ളരുതായ്മകൾക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിൽ.

മുസ്ലിം സമുദായം ഈ ഇരട്ടതാപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാൻ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നു…