ട്വന്റി-ട്വന്റി: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കളി കാണാനെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കാനായി സ്റ്റേഡിയത്തിനകത്തേക്ക് വാട്ടര്‍ ബോട്ടിലുകള്‍ അനുവദിക്കില്ല എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്ത് നിന്ന് വെള്ളം വാങ്ങാനാകും. കളി കാണാനെത്തുന്നവരെ വൈകീട്ട് നാലര മുതലാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. കാണികള്‍ നേരത്തെ എത്തരുതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശിച്ചു. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 8 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുതലാണെങ്കില്‍ അര മണിക്കൂര്‍ മുന്നേ പ്രവേശിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്റ്റേഡിയത്തിനകത്തേക്ക് കുപ്പിവെള്ളവുമായി വരരുത്

സ്റ്റേഡിയത്തിനകത്ത് നിന്ന് കുപ്പിവെള്ളം വാങ്ങാം

റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല

വാഹനം പാര്‍ക്ക് ചെയ്യാന്‍ 9 കേന്ദ്രങ്ങള്‍

കാണികള്‍ക്ക് പ്രവേശനം 4.30 മുതല്‍

തിരക്കുണ്ടെങ്കില്‍ അര മണിക്കൂര്‍ നേരത്ത പ്രവേശിപ്പിക്കും