കൊച്ചി: കെ റെയിലിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങൾ ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയെ അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്‌മെന്റ കോർപ്പറേഷൻ നൽകിയില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഡിപിആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിപിആർ അപൂർണ്ണമാണെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച്ച ഹൈക്കോടതി സിൽവർലൈൻ ഹർജി പരിഗണിക്കും.

