ചെസ് ഒളിമ്ബ്യാഡ്: ഇരട്ട വെങ്കലവുമായി ഇന്ത്യ

ന്യൂഡല്‍ഹി: 44-ാമത് ചെസ് ഒളിമ്ബ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യ ‘ബി’ ടീമും ഇന്ത്യ ‘എ’ വനിതാ ടീമും വെങ്കല മെഡല്‍ നേടി. റൗണക് സാധ്വാനിയുടെയും നിഹാല്‍ സരിന്റെയും മികവിലാണ് ഇന്ത്യ ‘ബി’ ടീം ജര്‍മനിയെ തോല്‍പ്പിച്ചത്. ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്‍ സ്വര്‍ണ്ണവും അര്‍മേനിയ വെള്ളിയും നേടി.

18 കാരന്‍ നിഹാല്‍ സെരിനും 16 വയസ്സുക്കാരായ മൂന്നുപേരുമടങ്ങുന്ന നാലംഗ ടീമാണ് ബി ടീം. ഡി ഗുകേഷ്, ആര്‍ പ്രഗ്നാനന്ദ, റൗണക് സാധ്വാനി,നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ് ജര്‍മനിയെ തോല്‍പ്പിച്ചത്.മിന്നുന്ന പ്രകടനമാണ് മലയാളിതാരമായ നിഹാല്‍ കാഴ്ച വെച്ചത്. വനിതകളുടെ വിഭാഗത്തിലും ഇന്ത്യയുടെ എ ടീം വെങ്കലം കരസ്ഥമാക്കി. വൈശാലി, കൊനേരു ഹംഫി, താനിയ സച്ച്ദേവ്, ഭക്തി കുല്‍ക്കാരി എന്നിവരടങ്ങിയ ടീം അവസാന ദിനം വരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.