മുഖത്ത് എണ്ണ പുരട്ടാറുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കൂ….

ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ വർദ്ധനവിനും വേണ്ടി പലരും മുഖത്ത് എണ്ണ പുരട്ടാറുണ്ട്. മുഖത്ത് എണ്ണ തേയ്ക്കുമ്പോൾ ഒരുപാട് ഗുണങ്ങൾ ലഭിക്കുമെങ്കിലും ചിലപ്പോഴിത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അമിതമായി എണ്ണ മുഖത്ത് തേച്ചാൽ ഉണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

റസേഷ്യ, എക്‌സിമ, സിസ്റ്റ് തുടങ്ങിയ ചർമ്മ പ്രശ്‌നം അലട്ടുന്നവർ മുഖത്ത് എണ്ണ പുരട്ടരുത്. ഇത് ചർമ്മ രോഗത്തിന്റെ സങ്കീർണത വർദ്ധിപ്പിക്കും. അമിത സെബം ഉൽപ്പാദനം, വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക് ഹെഡ്‌സ് എന്നിവ തടയാൻ നേരിയ തോതിൽ എണ്ണ പുരട്ടാമെങ്കിലും ചർമ്മ രോഗം ഉള്ളവർ വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവരും എണ്ണ മുഖത്ത് തേയ്ക്കരുത്. വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയവ മുഖക്കുരു ഉള്ളവർപൂർണമായും അകറ്റി നിർത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.