നടി മഞ്ജു വാര്യരെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: നടി മഞ്ജുവാര്യരെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍. കൃത്യമായി ടാക്സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത് .കേന്ദ്ര ഫിനാന്‍സ് മന്ത്രാലയത്തില്‍ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പെടുന്ന പ്രമുഖ താരങ്ങള്‍ക്ക് ഈ അംഗീകാരം മുന്‍പ് ലഭിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാലിനും ഈ അംഗീകാരം ലഭിച്ചിരുന്നു. സമയനിഷ്ഠയോടെ ജി.എസ്.ടിയും നികുതി റിട്ടേണുകളും സമര്‍പ്പിച്ചതിനാണ് താരത്തെ തേടി അഭിനന്ദനം എത്തിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസാണ് ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ നിര്‍മ്മാണക്കമ്ബനിയായ ആശീര്‍വാദ് സിനിമാസിനും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.