കൽക്കണ്ടം നുണയാം; പലതുണ്ട് ഗുണങ്ങൾ……

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കൽക്കണ്ടം. കടുത്ത ചുമയും തൊണ്ടവേദനയുമൊക്കെയകറ്റാൻ കൽക്കണ്ടത്തിനു കഴിവുണ്ട്. അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് കൽക്കണ്ടം നല്ലൊരു മരുന്നാണ്.

കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് വിളർച്ച അകറ്റും. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കാനും കൽക്കണ്ടം കഴിക്കുന്നത് നല്ലതാണ്. മുലപ്പാൽ ഉത്പാദനത്തിനും കൽക്കണ്ടം പ്രയോജനപ്രദമാണ്.

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൽക്കണ്ടം സഹായിക്കും. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് നല്ലത്.

ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം. ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം.