വാട്‌സ്ആപ്പില്‍ റിയാക്ഷനുവേണ്ടി ഏത് ഇമോജിയും ഉപയോഗിക്കാം

വാട്‌സ്ആപ്പില്‍ നിലവില്‍ ആറ് ഇമോജികള്‍ മാത്രം ഉപയോഗിച്ചെ റിയാക്ഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളു. എന്നാല്‍, വാബീറ്റഇന്‍ഫൊയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏത് ഇമോജി വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലേക്ക് സവിശേഷതയെ മാറ്റാനൊരുങ്ങുകയാണ് കമ്ബനി.

ഇന്‍സ്റ്റാഗ്രാമിലും മെസഞ്ചറിലും സമാനമായി ആറ് ഇമോജികള്‍ മാത്രമാണ് റിയാക്ഷനുകള്‍ നല്‍കാനായി ഉപയോഗിക്കാവുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും ഇമോജികളുടെ ടാബിനൊപ്പം ‘പ്ലസ്’ ചിഹ്നമുണ്ട്. അതില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍, ലഭ്യമായ എല്ലാ ഇമോജികളും റിയാക്ഷനുകള്‍ നല്‍കാനായി ലഭിക്കും.

അടുത്തിടെ നിരവധി സവിശേഷതകളാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്തക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നത് ആണ് കൂടുതലും. ആരൊക്കെ നിങ്ങളുടെ വിവരങ്ങള്‍ കാണേണ്ട എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവും. നേരത്തെ അത് ഒഴിവാക്കണമെങ്കില്‍ എല്ലാവരില്‍ നിന്നും ഒഴിവാക്കുക എന്നതേ വഴി ഉണ്ടായിരുന്നുള്ളു. ഇനി മുതല്‍ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പോലെ കുറച്ചു പേരില്‍ നിന്ന് മാത്രമായി ‘മൈ കോണ്ടാക്ട്‌സ് എക്‌സപ്റ്റ്’ എന്നത് ഉപയോഗിച്ച് ലാസ്റ്റ് സീനും പ്രൊഫൈല്‍ ചിത്രവും മറച്ചുവയ്ക്കാം.