പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പാദങ്ങൾ വിണ്ടുകീറുന്നത്. പാദങ്ങൾ വരണ്ടതാവുകയും പിന്നീട് ചർമ്മം വരണ്ട് പൊട്ടി പോകുന്നതിനും ഇത് കാരണമാകും. കോശജ്വലനത്തിനും ഇത് വഴിവെയ്ക്കും. പാദങ്ങൾ വിണ്ടു കീറുന്നത് ഒരിക്കലും നിസാരമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്.

സെല്ലുലൈറ്റിസ് സാധാരണയായി ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ കാണപ്പെടുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാദങ്ങൾ വിണ്ടു കീറുന്നത് തടയാനാകുമെന്നാണ് മുംബൈയിലെ അപ്പോളോ സ്‌പെക്ട്ര ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ.ഷെരീഫ ചൗസ് വ്യക്തമാക്കി. ഇതിനുള്ള മാർഗങ്ങളെ കുറിച്ചും ഷെരീഫ വിശദമാക്കുന്നുണ്ട്.

പാദങ്ങൾ വിണ്ട് കീറുന്നത് തടയാനുള്ള മാർഗങ്ങൾ

പാദങ്ങൾ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. പാദങ്ങൾ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത് വിണ്ടുകീറൽ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ഇത് വരണ്ട പാദത്തെ സുഖപ്പെടുത്താനും അവയെ മൃദുവായി നിലനിർത്താനും സഹായിക്കും.

വെളിച്ചെണ്ണയിൽ ആന്റി ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പാദങ്ങൾ വിണ്ടുകീറാതിരിക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കാം. പാദങ്ങളിൽ ആഴ്ചയിൽ മൂന്നോ നാലോ തവണ വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.