കാത്സ്യം കുറവാണോ; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിച്ചിരിക്കണം

ശാരീരികാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കാത്സ്യം. എല്ലുകൾക്ക് ബലമേകാൻ കാത്സ്യം സഹായിക്കും. ശരീരത്തിൽ കാത്സ്യം കുറവാണെങ്കിൽ അസ്ഥികൾ ദുർബലമാവുകയും വേദന ഉണ്ടാകുകയും ചെയ്യും. ഭക്ഷണത്തിലൂടെയാണ് നമുക്ക് കാത്സ്യം ലഭിക്കുന്നത്. കാത്സ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പാൽ, തൈര്, ചീസ്, സോയാബീൻസ്, എള്ള് മുതലായവയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ബദാം കഴിക്കുന്നതിലൂടെയും നമ്മുടെ ശരീരത്തിന് ധാരാളം കാത്സ്യം ലഭിക്കും. ഇരുമ്പും കാൽസ്യവും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇഞ്ചിയും കടുകും നമ്മുടെ ശരീരത്തിൽ കാത്സ്യം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തും.

ഇരുമ്പ്, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. അതിനാൽ റാഗി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാത്സ്യം നേടാൻ പയർവർഗങ്ങൾ കഴിക്കുന്നതും വളരെ നല്ലതാണ്.