ചൂടുകൂടുമെന്ന് മുന്നറിയിപ്പ്; വോട്ട് ചെയ്യാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. ഉയർന്ന താപനിലയോടൊപ്പം ഈർപ്പമുളള വായുവും കൂടിയാകുമ്പോൾ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  • സമ്മതിദായകർക്ക് വരി നിൽക്കാൻ തണലുള്ള പ്രദേശം സജ്ജമാക്കുന്നുണ്ട്.
  • ക്യൂവിൽ ദീർഘനേരം നിൽക്കേണ്ടി വന്നാൽ കുട/തൊപ്പി, ഷാൾ, തോർത്ത് എന്നിവ ഉപയോഗിക്കാം.
  • കുട്ടികൾക്ക് പോളിങ് ബൂത്തിലേക്ക് കൂട്ടാതെ പോകുന്നതാണ് നല്ലത്.
  • സമ്മതിദായകർക്കും പോളിങ് ഇദ്യോഗസ്ഥർക്കും ആവശ്യമായ കുടിവെള്ളം ബൂത്തിന് സമീപം തന്നെ കരുതും
  • പോളിങ് ബൂത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തിൽ വായുസഞ്ചാരം ഉറപ്പാക്കി ഫാൻ ഉൾപ്പെടെയുള്ളവ സജ്ജമാക്കും
  • എല്ലാ സെക്ടറൽ ഓഫീസർമാരും പോളിങ് ബൂത്തിന് ഏറ്റവും അടുത്തുള്ള പി എച്ച് സി/ സി എച്ച് സി യുമായി ബന്ധപ്പെട്ട് ആർ ആർ ടി സേവനം ഉറപ്പുവരുത്തും. പോളിങ് ബൂത്തിൽ മെഡിക്കൽ കിറ്റുമുണ്ടാകും
  • സൂര്യാതപം നിർജലീകരണം തുടങ്ങിയവ വഴി ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താൽ വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണം