അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് ആദ്യവാരം ആരംഭിക്കും; നടപടികളുമായി കെപിബിഎസ്

കൊച്ചി: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറാക്കി കെപിബിഎസ്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യവാരമോ വിതരണം ആരംഭിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിയിലും ഉൾപ്പേജുകളുടെ അച്ചടി പൂർത്തിയായി വരുന്നതായി കെപിബിഎസ് എംഡി സൂര്യ തങ്കപ്പൻ അറിയിച്ചു. തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്ക് കവർ പേജിന് പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. തിങ്കളാഴ്ചയോടെ പേപ്പർ ലഭിച്ചാൽ ചൊവ്വാഴ്ച്ചയോടെ പുസ്തക അച്ചടി ആരംഭിക്കും.

ബൈൻഡിങ് ജോലികൾക്കും ഉടൻ തുടങ്ങും. ബൈൻഡിങ് 50 ശതമാനം പൂർത്തിയായാൽ വിതരണം ആരംഭിക്കുമെന്നും സൂര്യ തങ്കപ്പൻ വ്യക്തമാക്കി. അടുത്ത അധ്യയന വർഷവും സ്‌കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം സ്‌കൂളുകളിൽ എത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യം.