കൊറോണ വൈറസ്: ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളില്‍ അപകടകാരി; 20 മിനിറ്റ് കഴിഞ്ഞാല്‍ വ്യാപനശേഷി 10% മാത്രമെന്ന് പഠനം

ആദ്യത്തെ അഞ്ച് മിനിറ്റിലാണ് കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നതെന്ന് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ അയാള്‍ കൊവിഡ് രോഗിയായേക്കാം.

എന്നാല്‍, കൊവിഡ് രോഗിയുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കുമെന്നും, വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറക്കാന്‍ സഹായകമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പ്രധാനമായും നടക്കുന്നത് രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു.