നമ്മളെല്ലാവരും അൽപ്പം തകർന്നവരാണ്, അങ്ങനെയാണല്ലോ വെളിച്ചം അവിടേക്ക് കടന്ന് വരുന്നത്; ഭാവനയുടെ ചിത്രം പകർത്തി മഞ്ജു വാര്യർ

ഭാവനയുടെ ചിത്രം പകർത്തി നടി മഞ്ജു വാര്യർ. താരം പകർത്തിയ പോർട്രെയ്റ്റ് ചിത്രം ഭാവന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. ചിത്രത്തിന് താഴെ ഭാവന കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നമ്മളെല്ലാവരും അൽപ്പം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം അവിടേക്ക് കടന്ന് വരുന്നതെന്നാണ് ഭാവന ചിത്രത്തിന് താഴെ കുറിച്ചത്. മഞ്ജു വാര്യരാണ് ചിത്രം പകർത്തിയതെന്നും ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മഞ്ഞ നിറത്തിലുള്ള പ്രകാശത്തിന് താഴെ ഇരിക്കുന്ന ഭാവനയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഭാവനയുടെ മുഖത്തേക്കും പ്രകാശം വീഴുന്നുണ്ട്. തൊട്ടടുത്തുള്ള ആരോ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ഭാവനയെ ആണ് ചിത്രത്തിൽ കാണാനാകുന്നത്. കയ്യിൽ ഒരു ഫോർക്കും പിടിച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേർ ചിത്രത്തിന് താഴെ കമന്റുകളുമായെത്തി.