മതനിന്ദ കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണം; നവജ്യോത് സിങ് സിദ്ദു

അമൃത്സർ: മതനിന്ദ കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികൾക്ക് കർശനശിക്ഷ നൽകണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. ഇത്തരക്കാരെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മലേർകോട്‌ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണം. സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബിൽ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മതനിന്ദാ കുറ്റം ആരോപിച്ച് പഞ്ചാബിൽ രണ്ടു പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രതികരണം.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.