മലയാളി നഴ്സ് കൊല്ലപ്പെട്ടതിൽ അപലപിച്ച് പോസ്റ്റിട്ട ജനപ്രതിനിധികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

palastheen

പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ക്കും,എംഎല്‍എ മാണി സി. കാപ്പനുമെതിരെ സോഷ്യല്‍ മീഡിയയില്‍ തീവ്ര മതമൗലികവാദികളുടെ സൈബര്‍ ആക്രമണം.

‘ വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാര്‍ത്തയാണ് ഇസ്രായേലില്‍ നിന്നും കിട്ടുന്നത്. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഇതാണ് തീവ്ര മതമൗലിക വാദികളെ ചൊടിപ്പിച്ചത്. രൂക്ഷമായ അധിക്ഷേപവും അസഭ്യവര്‍ഷവുമാണ് കാപ്പനെതിരെ നടക്കുന്നത്.

‘ പലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍’ എന്നായിരുന്നു കോൺഗ്രസ് പ്രവർത്തക വീണ നായരുടെ പോസ്റ്റ്. അതിനു പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് അവര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

‘മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല.. സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു.’എന്നായിരുന്നു വീണ നായരുടെ തിരുത്ത് .

തീവ്ര മതമൗലികവാദികളുടെ സൈബര്‍ ആക്രമണങ്ങൾ കാരണം ജനപ്രതിനിധികൾക്ക് പോലും തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളം .