ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടി; മുകേഷ് അംബാനിയെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു

ന്യൂഡൽഹി: മുകേഷ് അംബാനിയെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയുടെ 28-ാമത് സമ്മേളനത്തിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമാണ് അദ്ദേഹം.

സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നരേനെ കൂടാതെ കോപ്28 ൽ പ്രസിഡന്റിന്റെ ഉപദേശക സമിതിയിൽ നിയമിക്കപ്പെട്ട ഏക ഇന്ത്യക്കാരൻ അംബാനിയാണ്. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് പാർട്ടികളുടെ 28-ാമത് കോൺഫറൻസ് നടക്കുന്നത്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ്. യുഎഇയിലെ ദുബായ് എക്സ്പോ സിറ്റിയിലായിരിക്കും ഉച്ചകോടി നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി, ബ്ലാക്ക്റോക്കിന്റെ ചെയർമാനും സിഇഒയുമായ ലാറി ഫിങ്ക്, ആർട്ടിക് സർക്കിൾ ചെയർമാൻ (ഐസ്ലൻഡ് മുൻ പ്രസിഡന്റ്), ലോറന്റ് ഫാബിയസ്, ലാറി ഫിങ്ക് തുടങ്ങിയവരാണ് മറ്റ് പ്രമുഖ നേതാക്കൾ. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിദഗ്ധർ ഉപദേശക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.