സംസ്ഥാനം വായ്പയെടുക്കുന്നത് മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദ സഞ്ചാരത്തിനുമാണോ?: വി. മുരളീധരന്‍

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.

‘കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നുണ്ട്. നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ചു. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ്? കെ വി തോമസിന് ഓണറേറിയം നല്‍കാനാണോ? മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രം അനുവദിച്ച പണം സംസ്ഥാനം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് അരിക്കൊമ്പന്‍ അടക്കമുള്ള വിഷയങ്ങള്‍ക്ക് കാരണം’- അദ്ദേഹം വ്യക്തമാക്കി.