അതിർത്തിയിൽ സമാധാനം പുലരാത്തിടത്തോളം കാലം ഇന്ത്യ-ചൈന ബന്ധം സാധാരണത്തേതു പോലെയാകില്ല; എസ് ജയശങ്കർ

ന്യൂഡൽഹി: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിൽ ശാന്തിയും സമാധാനവും പുലരാത്തിടത്തോളം കാലം ഇന്ത്യ-ചൈന ബന്ധം സാധാരണത്തേതു പോലെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി അതിർത്തിയിലെ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി. അതിർത്തിയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ച്#ച്ച നടത്തിയിരുന്നു.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിന് മുൻപും ചർച്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കണമെന്നായിരുന്നു ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടത്.