സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. യാതൊരു കാരണവാശാലും അപരിചിതരില്‍ നിന്നോ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വെച്ചോ മൊബൈല്‍ ഫോണ്‍ വാങ്ങാതിരിക്കണം. ഇത്തരം ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞു പോയതോ ആയിരിക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മോഷണം പോയ ഒരു മൊബൈല്‍ ഫോണ്‍ അടുത്ത ജില്ലയിലെ ഒരു സണ്‍ഡേ മാര്‍ക്കറ്റില്‍ വെച്ച് ചെറിയ തുകക്ക് ഒരാള്‍ വാങ്ങിയിരുന്നു. ഫോണിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്റെ പരാതി പ്രകാരം കോഴിക്കോട് സിറ്റി പോലീസ് CEIR portal വഴി ഫോണ്‍ കണ്ടെത്തിയപ്പോള്‍ പ്രസ്തുത ഫോണ്‍ വാങ്ങിയ ആള്‍ക്ക് യഥാര്‍ത്ഥ ഉടമസ്ഥന് സൈബര്‍ സെല്‍ മുഖേന ഇത് തിരികെ കൊടുക്കേണ്ടി വന്നു. നിങ്ങള്‍ക്കും ഇത്തരത്തില്‍ ദുരനുഭവം വരാതിരിക്കാന്‍ സെക്കന്റ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങുമ്‌ബോള്‍ നിങ്ങള്‍ക്ക് വിശ്വസനീയമായ കടയില്‍ നിന്നും മാത്രം വാങ്ങണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

