Recent Posts (Page 3,480)

secratriate

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് തീവ്രവ്യാപനമുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മറ്റു സ്ഥലങ്ങളിലാണ് ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സങ്ങളിലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ക്രമീകരണമൊരുക്കും. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര ദുരന്ത നിവാരണ, തദ്ദേശ സ്വയംഭരണ നോര്‍ക്ക വകുപ്പുകളില്‍ പരമാവധി 50% ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. മറ്റ് വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ജീവനക്കാരെ നിയോഗിക്കും. ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി നിര്‍വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കും.

സ്വപ്ന സുരേഷ്.

ബെംഗളൂരു : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായും ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായുമാണ് റി​പ്പോർട്ട്.ഉച്ചയോടെ എൻഐഎ സംഘം ഇവരെ കൊച്ചിയിലെത്തിക്കും.വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവി​ലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്ന സ്വപ്നയെ എ​ൻ.​ഐ.​ ​എ​ ​ഹൈ​ദ​രാ​ബാ​ദ് ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത് എന്നാണ് വിവരം. ബാംഗ്ലൂരിൽ നടന്ന എ​ൻ.​ഐ.​ ​എ​ യുടെ ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

Nepal

കാഠ്മണ്ഡു: ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ച​​​ണ്ഡ​​​യും നേപ്പാൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ശ​​​ർ​​​മ ഒ​​​ലി​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​
ഭി​​​ന്ന​​​ത എ​​​ൻ​​​സി​​​പി യുടെ പി​​​ള​​​ർ​​​പ്പി​​​ലേ​​​ക്ക് പോകുകയാണ് എന്ന സൂ​​​ച​​​ന​​​ക​​​ളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നൽകുന്നത്. ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചൈനയെ വഴിവിട്ട് സഹായിച്ചതും, ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റി വരച്ച ഒലിയുടെ നടപടി യിൽ വലിയ എതിര്‍പ്പാണ് നേപ്പാളിൽ ഉണ്ടാക്കിയത്.ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല. ഇ​​​ന്ത്യാ​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ഒ​​​ലി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​കൂ​​​ടി​​​യാ​​​യ പ്ര​​​ച​​​ണ്ഡ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ മാ​​​ധ​​​വ് കു​​​മാ​​​ർ നേ​​​പ്പാ​​​ളും ജ​​​ല​​​നാ​​​ഥ് ഖ​​​ന​​​ലും പ്ര​​​ച​​​ണ്ഡ​​​യ്ക്കൊ​​​പ്പ​​​മാ​​​ണ്.

സോളാര്‍ പ്ലാന്റ്

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ മധ്യപ്രദേശ് സുലഭമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ പ്ലാന്റിന്റെ പ്രയോജനം പാവപ്പെട്ടവർക്കും, കർഷകർക്കും മാത്രമല്ല വരുംതലമുറക്കും വളരെയധികം ഉപയോഗപ്രദമാകു മെന്നും ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് റിവ ചരിത്രം കുറിച്ചിരിക്കുകയാണ്. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. എന്നും പ്രധാനമന്ത്രി പറഞ്ഞു.

yogi

ഉത്തർ പ്രദേശിൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ.ജൂലൈ 13 ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.എല്ലാ ഓഫീസുകളും മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലില്‍ 65,000ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണം എണ്ണൂറില്‍ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയില്‍ ഇതുവരെ 31,156 പേര്‍ക്ക് കൊവിഡ് ബാധിച്ചു.അതിൽ 20,331 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ പറയുന്നു.നിലവില്‍ 9,980 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 800 ആണ്.

Vikas Dubey

പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന വികാസ് ദുബെയുടെ വാഹനവ്യൂഹം അപകടത്തില്‍പെടുകയും രക്ഷപെടാന്‍ ശ്രമിച്ച ദുബെയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയായ വികാസ് ദുബെ ഇന്നലെയാണ് അറസ്റ്റിലായത്. ബിജെപി മന്ത്രി സന്തോഷ് ശുക്ലയെ പോലീസിന് മുന്നില്‍വച്ച് വെടിവച്ചുകൊന്നിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല.60 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ദുബെ.

rajnath singh

രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളുമായി റോഡുകളും, പാലങ്ങളും വഴിയുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട്, ജമ്മു കാശ്മീരില്‍ ആറ് പ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ആറ് പാലങ്ങളാണ് ശ്രീ രാജ്‌നാഥ് സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, റെക്കോര്‍ഡ് വേഗതയിലാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ. രാജ്‌നാഥ് സിംഗ്, റോഡുകളും, പാലങ്ങളും പ്രദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും, ജമ്മുവില്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 2200 കിലോമീറ്ററില്‍ പാറകള്‍ നീക്കം ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

Ajit doval

ന്യൂഡൽഹി : ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു. ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചതായാണ് പുറത്തുവരുന്ന വിവരം. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു. സ്വർണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം. അന്താരാഷ്ട്രബന്ധങ്ങളുള്ള
കേസായതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.