Politics (Page 96)

കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരാരൊക്കെയായാലും വെള്ളം കുടിക്കുക തന്നെ വേണമെന്ന് ഡിവൈഎഫ്ഐ നേതാവ് ജയ്ക്ക് സി തോമസ്. കരുവന്നൂരാവട്ടെ എവിടെയുമാകട്ടെ, ന്യൂനപക്ഷമായെങ്കിലും സംഭവിക്കുന്ന തട്ടിപ്പുകളെ ന്യായീകരിക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അവിടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും ഭാ​ഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്.

ആ തെറ്റിനെ ആ സഹകരണ സംഘത്തിന്റെ രാഷ്ട്രീയ ആശയധാര നഖശിഖാന്തം എതി‍ർക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.എന്നാൽ ആ തെറ്റിന്റെ പേരിൽ രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ സ​ഹകരണ പ്രസ്ഥാനങ്ങളെയാകെ മോശമാക്കാനും അതിന്റെ മറവിൽ രാഷ്ട്രീയ വേട്ട നടത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് അനുവദിച്ച് കൊടുക്കാനോ തലകുനിക്കാനോ ആവില്ല. തെറ്റുകളെ തള്ളിപ്പറയുന്നതോടൊപ്പം കൂടുതൽ ജനകീയമായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ കേരളത്തിൽ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും ജെയ്ക്ക് വ്യക്തമാക്കി.

കേരളത്തിൽ ഇടത് വലതി ബിജെപി പാർട്ടികളുടെ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഇവയിലേതെങ്കിലും പ്രസ്ഥാനം ലോൺ തിരിച്ചടയ്ക്കാത്തിന് വീട്ടിൽ കയറി നാണയത്തുട്ടുകൾ വരെ എടുത്തുകൊണ്ടുപോകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും ജെയ്ക്ക് ചോദിച്ചു

                                     

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി കണ്ടെത്തല്‍. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേതാണ് നിര്‍ണായക കണ്ടെത്തല്‍. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശം പാലിക്കാതെയായിരുന്നു കണ്ടല ബാങ്കിലെ കമ്പ്യൂട്ടര്‍വല്‍കരണം.
ബാങ്കിന്റെ ഓരോ വര്‍ഷത്തെയും ലാഭ നഷ്ടക്കണക്ക് കമ്പ്യൂട്ടറില്‍ ഇല്ല. ബാങ്കിന്റെ ബാക്കി പത്രവും കാണാനില്ല.

101 കോടിയുടെ ക്രമക്കേടാണ് സഹകരണ സംഘം കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവ് എന്‍ ഭാസുരാംഗന്‍ പ്രസിഡണ്ടായ തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ ഒരൊറ്റ പ്രമാണം വെച്ച് നിരവധി വായ്പകള്‍ എടുത്തിരുന്നു. . ഭാസുരാംഗന്‍ എട്ട് വര്‍ഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെന്റ് വസ്തുവിന്റെ ഒരൊറ്റ ആധാരം ഈട് വെച്ചായിരുന്നു. ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തിന്റെ പേരില്‍ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കില്‍ നിന്ന് വായ്പ എടുത്തത്.എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തില്‍ ഗഹാന്‍ ചെയ്ത് നല്‍കാന്‍ മാറനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും ഒരു തടസ്സവുമുണ്ടായില്ല. ഗഹാന്‍ പതിച്ച് കൊടുക്കുക മാത്രമാണ് ചുമതലയെന്നാണ് സബ് രജിസ്ട്രാറുടെ പക്ഷം.


ഇടപാടുകളില്‍ മാറ്റം വരുത്താന്‍ പിന്നീട് ജീവനക്കാര്‍ക്ക് കഴിയുന്നു തുടങ്ങി ക്രമക്കേടിന്റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ഇടപാടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്ത സോഫ്റ്റ് വെയര്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നത്. ക്രമക്കേടുകള്‍ നടത്താന്‍ സഹായകമാകുന്ന തരത്തിലാണ് കമ്പ്യൂട്ടര്‍വല്‍കരണമെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

വ്യാജ സർട്ടിഫിക്കറ്റ് മുതൽ മാസപ്പടിയും കഴിഞ്ഞു കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുകയുമ്പോൾ ഇതാ സർക്കാരിന് തലവേദനയായി അടുത്ത പ്രശനം രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഇത്തവണ വെട്ടിലായിരിക്കുന്നത് ആരോഗ്യ മന്ത്രി വീണ ജോർജ് ആണ്. ഹോമിയോ ഡോക്ടർ ആയി താത്കാലിക ജോലി വാഗ്ദാനം ചെയ്ത് മന്ത്രി വീണ ജോർജിന്റെ പേർസണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പത്തനംതിട്ട സിഐടിയു ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഏകദേശം 1. 75 ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ വാങ്ങി എന്നാണ് പരാതിക്കാരൻ പറയുന്നത്. ഹരിദാസൻ കുമ്മോളി എന്ന വ്യക്തിയാണ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യക്കാണ് ജോലി വാഗ്ദാനം നൽകിയത്. കൈക്കൂലി വാങ്ങിയെന്നാരോപിക്കപെടുന്ന അഖിൽ മാത്യു ആരോഗ്യമന്ത്രി വീണ ജോർജിന്റെ ബന്ധുവാണെന്നും പരാതി നൽകിയ വ്യക്തി ആരോപിക്കുന്നുണ്ട്.

എന്നാൽ ഇതിനിടെസംഭവത്തിൽ അഖിൽ മാത്യുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കൺന്റോണ്മെന്റ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ ആയുഷ് മിഷന്റെ മലപ്പുറം ഓഫീസിന്റെ പേരിൽ അയച്ചിട്ടുള്ള നിയമന ഉത്തരവ് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിയമന നേരിട്ടുള്ള ഉത്തരവ് വരും എന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്.

അതേസമയം അഖിൽ മാത്യുവിനെ ന്യായീകരിച്ച് ആരോഗ്യ മന്ത്രിയും രംഗത്ത്‌ വന്നു . പരാതി ലഭിച്ച അന്ന് തന്നെ അഖിൽ മാത്യുവിനോടെ വിശദീകരണം തേടിയിരുന്നു എന്നും അഖിൽ മാത്യു തന്റെ ബന്ധു അല്ലായെന്നും ആരോഗ്യ മന്ത്രിയും പറഞ്ഞു. പരാതിക്കാരൻ തന്റെ പേർസണൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ രേഖാമൂലം നല്കാൻ താൻ ആണ് ആവശ്യപ്പെട്ടതെന്നും ഈ മാസം 13 നാണു പരാതി തപാലിൽ ലഭിക്കുന്നത് ഉടൻ തന്നെ പേർസണൽ സ്റ്റാഫിനോട് വിശദീകരണം തേടിയിരുന്നു മനസ്സറിവില്ലെന്നും പേര് മനഃപൂർവം വലിച്ചിഴക്കുന്നതാണെന്നും അയാൾ പറഞു . വസ്തുതകളുടെ അസിസ്‌ഥാനത്തിലായിരുന്നു അഖിലിന്റെ വിശദീകരണം. തുടർന്ന് 23 ആം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയും ഒപ്പം പോലീസിൽ പരാതി കൈമാറുകയും ചെയ്തു. ഗൂഢാലോചനയടക്കം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിൽ മാത്യു ചെയ്യാത്ത കാര്യമാണ് അയാളുടെ മേൽ ആരോപിച്ചത്. ഇതിനു പിറകിൽ ആരെല്ലാമാണെന്നു കണ്ടെത്തണം പേർസണൽ സ്റ്റാഫിനെ മാറ്റി നിർത്തിയിട്ടില്ല പാർട്ടിയിൽആരും ഇതിൽ ഇടപെട്ടിട്ടില്ല എന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വിശദീകരണം.

അതേസമയം അഖിൽ മാത്യുവിനോടൊപ്പം കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ടിട്ടുള്ള സിഐടിയു ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവൻ വൻ തട്ടിപ്പുകാരനാണെന്ന് വെളിപ്പെടുത്തി സിഐടിയുവും രംഗത്തു വന്നിട്ടുണ്ട്. സെക്രെട്ടറിയായിരിക്കെ തൊഴിലാളികൾ അടച്ച മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും ഹോട്ടലുകളിൽ സിഐടിയു വിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൂറിസം വകുപ്പിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയിരുന്നു. ഇത്തരം തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതോടെ രണ്ടു വർഷം മുൻപ് അഖിൽ സജീവിനെ സിഐടിയു പുറത്താക്കുകയായിരുന്നു.

എന്നാൽ അഖിൽ മാത്യു പണം വാങ്ങിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരൻ. അഖിൽ മാത്യുവിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നുമാത്രമല്ല അഖിലിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇതോടെ അഖിൽ മാത്യു പ്രതി സ്ഥാനത്തു നിന്നുള്ള അന്വേഷണം ഒഴിവായി. ആരോഗ്യ മന്ത്രിക്ക് 13 നു പരാതി ലഭിച്ചെങ്കിലും 23 നാണു പൊലീസിന് നൽകി എന്നവകാശപ്പെടുന്നത്. എന്നാൽ ഇതുവരെയും ആ പരാതി കിട്ടിയതായി പോലീസ് സ്ഥിരീകരിക്കുകയോ അതിൽ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. പകരം അഖിൽ മാത്യുവിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ മന്ത്രിയും പി എയും പ്രതിക്കൂട്ടിലാവുന്നതു ഒഴിവായി.

മൊത്തത്തിൽ അഖിൽ മാത്യുവിന്റെ പേരിൽ ആരോ ആൾമാറാട്ടം നടത്തി പരാതിക്കാരനെ ആരോ പറ്റിച്ചു എന്ന് മാത്രമാണ് നിലവിൽ കേസിന്റെ സ്ഥിതി. എന്നാൽ പരാതിയിൽ പറയുന്ന അഖിൽ സജീവിനെകുറിച്ചോ വ്യാജ ഇ മെയ്‌ലിനെ ക്കുറിച്ചോ പരാമർശമില്ല എന്നത് വിചിത്രമാണ്. മൊത്തത്തിൽ വാദി പ്രതിയാവുന്ന സ്ഥിതിയാണ് നിലവിൽ ഈ കേസിനുള്ളത്. ഏതായാലും സിഐടിയു മുൻ നേതാവ് അഖിൽ സജീവ് നിലവിൽ ഒളിവിലാണ്.

ആരോഗ്യ വകുപ്പിലെ നിയമന വിവാദത്തിലെ കത്ത് വ്യാജമെന്ന് ആയുഷ് മിഷന്‍. ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തിലാണ് പുതിയ വഴിത്തിരിവ്. ഇതിലെ മെയില്‍ ഐഡി വ്യാജമാണെന്നാണ് ആയുഷ് മിഷന്റെ വാദം. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലെ ലോഗോ നാഷണല്‍ ഹെല്‍ത്ത് മിഷന്റേതാണെന്നും ആയുഷ് മിഷന്‍ വ്യക്തമാക്കി.

അഖില്‍ മാത്യു നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി.

നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. സമീപിച്ചത് അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

                                        

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയിക്കാനുളള എല്ലാ രാഷ്ട്രീയ സാഹചര്യവുമുണ്ടെന്ന് കോൺ​ഗ്രസ് എംപിയും കെപിസിസി വർക്കിങ് പ്ര‌സിഡന്റുമായ കൊടിക്കുന്നിൽ സുരേഷ്. രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ വളരെയധികം വെറുക്കപ്പെട്ടിരിക്കുന്നു. ഇതിന് ഉദാഹരണമാണ് പുതുപ്പളളിയും തൃക്കാക്കരയും. ഇനി ജനസദസ്സല്ല എന്ത് സദസ് നടത്തിയാലും ജനങ്ങൾക്ക് മുമ്പിൽ വികൃതമായിരിക്കുന്ന ഈ സർക്കാരിന്റെ മുഖം മിനുക്കാൻ ഒരു തരത്തിലും സാധ്യമല്ല. മുഖ്യമന്ത്രിയും 19 മന്ത്രിമാരും ജനസദസുമായി വന്നാലും ഇത് ജനങ്ങളെ പറ്റിക്കാനുളള ചെപ്പടി വിദ്യയാണെന്ന് അവർക്ക് മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല. യുഡിഎഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പുതുപ്പളളി തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ വിലയിരുത്തലായി. ‌ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. പാർട്ടി തീരുമാനിക്കുന്ന ഏത് തീരുമാനത്തോടും യോജിക്കും. പാർട്ടി എന്താണോ പറയുന്നത് അത് അനുസരിച്ച് മുന്നോട്ടു പോകുമെന്നും എംപി വ്യക്തമാക്കി

ഈ മാസത്തെ ശമ്പളവും അടുത്ത മാസത്തെ പെൻഷനും നൽകുന്നതിനായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച റിസർവ് ബാങ്ക് വഴിയാണ് കടമെടുക്കുക. 1,000 കോടി രൂപ കൂടി കടമെടുത്തു കഴിഞ്ഞാൽ പിന്നെ വളരെ പരിമിതമായ സംഖ്യയാണ് ഇൗ വർഷത്തേക്കു ബാക്കിയുള്ളത്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരാമെന്ന ഉറപ്പിൻമേൽ 1,755 കോടി രൂപ സർക്കാരിന് ഇൗ വർഷം കിട്ടുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് കടമെടുക്കാൻ ബാക്കിയുള്ളത് വരും മാസങ്ങളിൽ എടുക്കും.


വിവിധ ക്ഷേമനിധി ബോർഡുകളിൽ‌ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ‌ നിന്നും 2,000 കോടി സമാഹരിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റും വായ്പയും എടുത്താകും ക്ഷേമനിധി ബോർഡുകൾ സർക്കാരിനു പണം കൈമാറുക. ഇൗ തുക വൈകാതെ തിരിച്ചു കൊടുക്കാമെന്ന ഉറപ്പ് സർക്കാർ നൽ‌കിയിട്ടുണ്ട്. വായ്പയും ഒഡിയും നൽകാൻ മടിച്ചുനിന്ന ചില ബാങ്കുകൾ ഇപ്പോൾ സർക്കാരിനോടു സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച്.

അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി. നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. സമീപിച്ചത് അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്തു നൽകി. കണ്ണൂർ, തലശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ്.മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്.

തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.ഈ വിവരങ്ങൾ കണക്കിലെടുത്ത് , കാസർകോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ്‌ സ്പീക്കർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയത്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ വീട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. ഇതിനിടെ ജനകീയ പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് സിപിഐഎം. ഇഡി നടപടിക്കെതിരെ പരസ്യ പ്രതിഷേധം നടത്താനാണ് സിപിഐഎമ്മിൻ്റെ നീക്കം. അരവിന്ദാക്ഷൻ അടക്കമുള്ള നേതാക്കൾക്ക് പിന്തുണ നൽകും.
കേസിൽ അറസ്റ്റിലായ സി പി ഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർഅരവിന്ദാക്ഷൻ , കരുവന്നൂർ സഹകരണ ബാങ്ക് മുൻ അക്കൗണ്ട് ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾ ഇന്ന് തന്നെ ജാമ്യഅപേക്ഷ സമർപ്പിക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്. ജിൽസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നൽകിയതെന്നും കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഭരിക്കുന്നത് എൻഡിഎ.- എൽഡിഎഫ് സഖ്യകക്ഷി സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം. നേതൃത്വവും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജെഡിഎസ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയൻ മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽഡിഎഫോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതും വിചിത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. എൻഡിഎക്കൊപ്പം ചേർന്ന ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടു വേണം സിപിഎം നേതാക്കൾ സംഘപരിവാർ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആർജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ രൂപീകരിച്ച ‘ഇന്ത്യ’ എന്ന വിശാല പ്ലാറ്റ്‌ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.