Politics (Page 81)

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കെ.സി.ആർ കൊള്ളയടിച്ച പണം തിരിച്ചുപിടിച്ച് സാധാരണക്കാരുടെ ക്ഷേമപദ്ധതികൾക്കായി ഉപയോ​ഗപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു. ഖമ്മത്ത് നടന്ന റോഡ് ഷോയിൽ സംസാരിക്കവെ ആയിരിന്നു പരാമർശം. വ്യാപകമായ അഴിമതിയാൽ തെലങ്കാനയിലെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്.കോൺ​ഗ്രസിന്റെ അജണ്ട ജനകീയ സർക്കാർ രൂപീകരിക്കുക എന്നതാണ്. സംസ്ഥാനത്ത് കോൺ​ഗ്രസ് അത് സാധ്യമാക്കും.

പിന്നാലെ, കേന്ദ്രത്തിൽ നിന്നും മോദി സർക്കാറിനെ പുറത്താക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. തെലങ്കാനയിൽ കോൺ​ഗ്രസ് പാർട്ടി നൽകിയ സംഭാവനകളെ ചോദ്യം ചെയ്ത കെ.സി.ആറിനെ രാഹുൽ പരി​ഹസിച്ചു. അദ്ദേഹം പഠിച്ച സ്കൂളുകളും സഞ്ചരിച്ച റോഡുകളും കോൺ​ഗ്രസ് നിർമിച്ചതാണെന്നും ഹെെദരാബാദിനെ ലോകത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതും തന്റെ പാർട്ടിയാണെന്നും പറഞ്ഞു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത് കോൺ​ഗ്രസാണെന്നും രാഹുൽ കെ.സി.ആറിനെ ഓര്‍മിപ്പിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി. അഴിമതിയുടെയും കലാപത്തിന്റെയും കാര്യത്തിൽ കോൺഗ്രസ് സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. പാർട്ടി സംസ്ഥാനത്ത് നിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരത്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ചുകൊണ്ട്, ‘ജാദുഗറിന്’ (മാന്ത്രികൻ) വോട്ട് ചെയ്യേണ്ടതില്ലെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു വശത്ത് ഇന്ത്യ ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും നേതാവായി രാജസ്ഥാനെ കോൺഗ്രസ് ഭരണം മാറ്റി. അതുകൊണ്ടാണ് രാജസ്ഥാൻ പറയുന്നത് – മജീഷ്യൻ ജി, നിങ്ങൾക്ക് വോട്ടൊന്നും കിട്ടില്ലെന്ന്’- പ്രധാനമന്ത്രി പറഞ്ഞു.

‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികളെയും കുറ്റവാളികളെയും കലാപകാരികളെയും അഴിച്ചുവിടുന്നു. പ്രീണനമാണ് കോൺഗ്രസിന് എല്ലാം. പ്രീണനത്തിനായി കോൺഗ്രസിന് ഏത് അറ്റം വരെയും പോകാം, നിങ്ങളുടെ ജീവൻ പണയപ്പെടുത്താൻ വരെ അവർ തയ്യാറാകും”- മോദി കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇന്ന് തുടക്കം കുറിക്കുന്നത് പിണറായിയുടെ നാടുവാഴി സദസിനാണെന്നും കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ യാത്ര എന്നും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയൊന്നും യാത്രയുടെ കാര്യം വരുമ്പോള്‍ ഇല്ലന്നും പെന്‍ഷനും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ബസിനെയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തന്നെ മ്യൂസിയത്തില്‍ വയ്ക്കുമെന്നും ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്രയും ആഡംബരമാണ് ബസിനുള്ളിലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസ്സിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഇന്ധനത്തിനായുള്ള ചിലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നല്കണമെന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് നവ കേരള സദസ്സിനായി ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. നവകേരള സദസ്സ് ഇന്നാണ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർകോടെത്തും. മന്ത്രിമാരൊക്കെയും ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മന്ത്രിമാർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ചിരുന്നു. ബസ്സിപ്പോൾ കാസർഗോഡ് എ ആർ ക്യാംപിലാണ് ഉള്ളത്.

മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് കേരള ബാങ്ക് ഭരണസമിതിയിൽ അംഗമായതിൽ ലീഗിനകത്ത് ഭിന്നത രൂക്ഷം. നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിൽ ലീഗ് സഹകാരികൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അമർഷം തന്നെ നിലനിൽക്കുന്നത്. പോസ്റ്ററുകൾ മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പ്രത്യക്ഷപ്പെട്ടു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പലസ്തീൻ വിഷയത്തിൽ ലീഗ് കാണിച്ച സാങ്കേതികത്വവും പൗരത്വ ഭേദഗതി വിഷയത്തിലും ബാങ്കിന്റെ വിഷയത്തിൽ ലീഗിനില്ലെന്നാണ് പരിഹാസം.സമൂഹ മാധ്യമങ്ങളിലും അബ്ദുൽ ഹമീദീനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകളുണ്ട്.

നവകേരളയുടെ ഭാഗമായി നാളെ ആരംഭിക്കുന്ന യാത്രയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബെൻസ് ലക്ഷ്വറി കെഎസ്ആർടിസി ബസിന് മാത്രമായി നിരത്തുകളിൽ ഇളുവുകളും നൽകി സർക്കാർ ഉത്തരവ്. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ ആണ്.എന്നാൽ മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.

കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം.നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. പുറത്തുനിന്ന് വൈദ്യുതിയിൽ ബസിൽ ഏസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാമെന്നും ഇളവുകളുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ബാത്റൂം, മിനികിച്ചൻ എന്നിവ ബസിൽ ഉണ്ടാകും. ഏറ്റവും മുന്നിൽ 180 ഡി​ഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളതും. ബസ് ളൂരുവിലെ ബോഡി ബിൽഡിങ് യാർഡിൽ നിന്ന് പുറപ്പെട്ടു. 1.05 കോടി രൂപയാണ് ബസിനായി ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില.

11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം,ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്.മന്ത്രിക്കാർക്കൊപ്പം ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികൾ ഇന്നത്തോടെ പൂർത്തിയാക്കി കാസർഗോഡേക്ക് തിരിക്കും.നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ മറച്ചുവച്ചാണ് ബസിന്റെ ആരംഭ ഘട്ട കേരളത്തിലേക്കുള്ള യാത്ര.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കേസെടുത്ത് പൊലീസ്. വ്യാജരേഖ ചമച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി കൈമാറിയിരുന്നു.ഡിജിപിയോട് സംഭവം അന്വേഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനാണ് കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് കോൺ​ഗ്രസിനോടും സംഭവത്തിൻറെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചുവെന്നും സഞ്ചയ് കൗൺ പറഞ്ഞു.

കാസർകോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. നവകേരള സദസിനായാണ് പണപ്പിരിവ് നടന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നാണ് നിർദേശം. കൂടാതെ പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഓരോ കുടുംബശ്രീ അയൽക്കൂട്ടവും ഇതിനായിഏർപ്പാടാക്കിയ ബസിന്റെ ചിലവിലേക്കായി 500 രൂപ നൽകണമെന്നാണ് സിഡിഎസ് അധ്യക്ഷ സുമ വാട്ട്സാപ്പിലൂടെ നൽകിയ നിർദേശം. ഈ തുക, വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്ന് എടുക്കണമെന്നാണ് ആവശ്യം.

വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരത്ത് നവകേരള സദസിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. മഞ്ചേശ്വരം പൈവളിഗൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസും. മുഖ്യമന്ത്രിയെ കൂടാതെ 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവ കേരള സദസിൽ പങ്കെടുക്കും. എല്ലാ വധ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കും.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് പിണറായി വിജയന്റെ യാത്ര എന്നും അന്തസ്സും അഭിമാനവുമുണ്ടെങ്കിൽ, കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മനസ്സുണ്ടെങ്കിൽ, ഇത്തരം ധൂർത്ത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ആഡംബര ബസ് ഒരുക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു. പിണറായി കേരളത്തോട് ചെയ്യുന്നത് ഏറ്റവും വലിയ അപരാധം. കർഷകർക്ക് ലഭിക്കേണ്ട പണം കിട്ടുന്നില്ല, പണം നൽകിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ആത്മരക്ഷക്കായി കോടികൾ ചെലവഴിക്കുമ്പോൾ പിണറായി വിജയന് ആരിൽ നിന്നാണ് ഇത്രയ്ക്കും ഭീഷണിയെന്നും സുധാകരൻ ചോദിച്ചു.കേരളത്തിലെ ആർക്കും തന്നെ മുഖ്യമന്ത്രിയെ വേണ്ട. മുഖ്യമന്ത്രി ഒരു പുനരാലോചന നടത്തണം.

കൂടെയുള്ളവർ അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ സഹകരിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്കും താൽപര്യമുണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കും കെപിസിസി അധ്യക്ഷൻ മറുപടി നൽകി.‘റിയാസ് തന്റെ അഭിപ്രായം പറഞ്ഞു. യുഡിഎഫിന് അങ്ങനെയൊരു അഭിപ്രായമില്ല. യു.ഡി.എഫിൽ ബാൻഡ് സമ്പ്രദായമില്ല, പരസ്പര ധാരണ മാത്രമേയുള്ളൂ. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരെയെല്ലാം കേരളത്തിലെ ജനങ്ങൾ ശപിക്കുമെന്നതിൽ സംശയമില്ല’- കെ സുധാകരൻ പറഞ്ഞു.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.

തെരെഞ്ഞെടുപ്പ് കാലം അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ വളരെ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് മന്ത്രിപ്പടയുടെ മണ്ഡല പര്യടനത്തിന്. നവകേരള സദസ്സിനായി നാളെ കാസർഗോഡിൽ തുടക്കമാകും. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. സമസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കും.

വികസനങ്ങൾ വിദേശികരിച് സംസാരിക്കും. സര്‍ക്കാരിന്റെ പി.ആര്‍ പരിപാടിയാണ് നവകേരളസദസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എല്‍.ഡി.എഫ്ൻറെ തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണം. അത് ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായ പങ്കെടുക്കണമെന്ന ഉത്തരവും ഉള്‍പ്പെടെ നവകേരള സദസിനെ ചൊല്ലി വിവാദങ്ങളും ഏറെയാണ്. ഡിസംബര്‍ 24 ന് തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക. സാമ്പത്തിക പ്രതിസന്ധിയിൽ നവകേരള സദസ്സ് എന്നത് ധൂർത്താനെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.