സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇന്ന് തുടക്കം കുറിക്കുന്നത് പിണറായിയുടെ നാടുവാഴി സദസിനാണെന്നും കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ യാത്ര എന്നും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയൊന്നും യാത്രയുടെ കാര്യം വരുമ്പോള്‍ ഇല്ലന്നും പെന്‍ഷനും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ബസിനെയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തന്നെ മ്യൂസിയത്തില്‍ വയ്ക്കുമെന്നും ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്രയും ആഡംബരമാണ് ബസിനുള്ളിലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023-11-18

