Politics (Page 82)

ഭിന്നശേഷിക്കാരൻ വാങ്ങിയ 12 വർഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആർ.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വർഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത് . എന്നാൽ ഒക്ടോബർ 27 ലെ ഉത്തരവിനെ ഹൈക്കോടതി മരവിപ്പിച്ചു. പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി. മണിദാസും. സ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്റേതാണ് ഹർജി ഇടപെടൽ. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കും ഹർജിയിൽ നോട്ടീസുണ്ട്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ ഒന്നേ കാൽലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 958 സ്ഥാനാര്‍ത്ഥികളാനു രണ്ടാം ഘട്ടത്തിൽ ഛത്തീസ്ഗഡില്‍ ജനവിധി തേടുന്നത്. 18,833 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സംസ്ഥാനത്ത് സ്ഥാപിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പടാനില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശിലെ ബുധ്നി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. രണ്ടിടത്തും രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിച്ചു. അയോധ്യ രാമക്ഷേത്രം,ജാതി സെന്‍സസ്, മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, ജനക്ഷേമ പദ്ധതികള്‍ എന്നിവയായിരുന്നു ഇരു സംസ്ഥാനങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നൽകും. അതിനായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. 1600 രൂപയാണ് ലഭിക്കുക. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്.

അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.ധനമന്ത്രി കെഎൻ ബാലഗോപാൽ ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ജൂലൈ മാസത്തെ പെൻഷൻ ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നവംബർ 23 ന് വൈകുന്നേരം 4.30ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലകളിൽ നിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ അണിനിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പലസ്തീൻ ജനതയുടെ ദുർവിധിയെ ചൂഷണം ചെയ്ത് സിപിഎം അവസാരവാദ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് എക്കാലവും പലസ്തീൻ ജനതയോടൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് പലസ്തീനെന്ന് മഹാത്മാ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതൽ ഇന്നോളം കോൺഗ്രസും കോൺഗ്രസ് സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച ബിജെപി സർക്കാരിന്റെ നയങ്ങളെ തിരുത്താൻ ദേശീയതലത്തിൽ പ്രാപ്തമായ സംഘടനയും കോൺഗ്രസ് മാത്രമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണം എന്ന് ഇ ഡി നിർദ്ദേശം നൽകിയിരുന്നു. ഒപ്പം ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക വിവരങ്ങളും നൽകാനും ആവശ്യപ്പെട്ടിരുന്നു. രണ്ട് പ്രാവിശ്യം ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല സഹകരണ ബാങ്കിൽ നടന്നതെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ഈ ഡി അന്വേഷിക്കുകയാണ്. കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു.

സംസ്ഥാനത്തെ നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോയിൽ നിന്ന് 2000 കിലോയിലേക്ക് കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയാണ് നെൽകർഷകർക്ക് ഉള്ളത്. സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി.

എന്നാൽ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൂടുതൽ നെല്ല് കൊടുത്ത കർഷകർ ആശങ്കയിലാണ്. ഒരുപാട് ദിവസങ്ങൾ,കൂലി കൊടുത്തും ഉണക്കിയെടുത്തും നൽകിയ നെല്ലുകളാണ്. അധികം വരുന്നവ എന്തും ചെയ്യുമെന്ന് അറിയില്ല. സംസ്ഥാന സർക്കാർ നിർദേശം വന്നാൽ ഉടൻ തന്നെ സംഭരണവില നൽകുമെന്ന് സപ്ലൈകോ അറിയിക്കുന്നു. കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളയ്ക്കും ബാധകമാക്കിയാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക.

ഭോപ്പാൽ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനവിധിയെ വഞ്ചിച്ച ചതിയനാണ് ജ്യോതിരാദിത്യ സിന്ധ്യയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമർശം.

ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. എല്ലാ ബിജെപി നേതാക്കളും ഒന്നാമതായി ആശങ്കപ്പെടുന്നത് സിന്ധ്യയുടെ കാര്യത്തിലാണ്. താൻ അദ്ദേഹത്തിനൊപ്പം ഉത്തർപ്രദേശിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് പ്രിയങ്കാ ചൂണ്ടിക്കാട്ടി.

സിന്ധ്യ അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യമാണ് തുടരുന്നത്. അവർ ചതിച്ചത് ഗ്വാളിയാറിലെയും ചമ്പയിലെയും ജനങ്ങളെയാണ്. സിന്ധ്യ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതോടെ പരിശോധനകളും സുരക്ഷയും ശക്തമാക്കിയേക്കുമെന്ന് പോലീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെ കളക്ടര്‍ക്ക് കിട്ടിയ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് ഇന്നലെയാണ് ഭീഷണിക്കത്ത് കിട്ടുന്നത്.

സിപിഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത്. പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്തിന്റെ കാര്യം കലക്ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. തുടർന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാരുകയും ചെയ്തു. അത്കൊണ്ട് തന്നെ പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊറിയല്‍ പ്രവര്‍ത്തകന്‍ തമിഴ്നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് ജില്ലയിലൊട്ടാകെ ജാഗ്രതയിലാണ് പൊലീസ്.

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. 10 ബില്ലുകളാണ് തമിഴ്‌നാട് നിയമസഭ പാസ്സാക്കിയത്. അവയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചതും. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം കൂടും. മറ്റന്നാള്‍ തിരിച്ചയച്ച ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം.

ബില്ലുകളില്‍ ഒപ്പിടാത്തതിനാൽ ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും
നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 20 ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്.

കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. നവകേരള സദസ് ടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത് എത്തുന്നത്. സർക്കാറിന്റെ അ.സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിൽ കേസ് എടുത്തിട്ടില്ല.