ബിആർഎസ്, കോൺഗ്രസ്, ബിജെപി ത്രികോണ പോര് നടക്കുന്ന തെലങ്കാനയിൽ വേട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 7 മണി മുതലാണ് 119 സീറ്റുകളിലേക്കുള്ള നിയസഭയിലെ വോടുപ്പ് ആരംഭിച്ചത്.വോട്ടെടുപ്പ് വൈകിട്ട് 6 വരെയാണ്. മോക് പോളിങ് രാവിലെ 5.30 മുതല്‍ തന്നെ തുടങ്ങി. 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ്ട്ടെ തെലങ്കാനയിൽ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.
ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 50 കമ്പനി കേന്ദ്ര സേനയെയും 45000 പൊലീസുകാരെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കഴിയുംവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന ഡി.ജി.പി തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. തെലങ്കാനയിൽ ഇന്ന് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനത്തെ വോട്ടെടുപ്പാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.

