Politics (Page 59)

രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ് ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. പുതിയ ബിജെപി സർക്കാർ ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയേതിനു പിന്നാലെയാണ് നടപടി. പേഴ്സണൽ മന്ത്രാലയം ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ നിയമിച്ചു.

സ്ഥലമാറ്റം, രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ്. ഇതിൽ അഡീഷണൽ കളക്ടർമാർ, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവരുൾപ്പെടും. രാജസ്ഥാൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്നലെയാണ് പൂർത്തിയായത്. മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ആഭ്യന്തരവും എക്സൈസുമടക്കം എട്ടുവകുപ്പുകൾ തന്നെ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകൾ ഉപമുഖ്യമന്ത്രി ദിയ കുമാരിയ്ക്കാണ്.

മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ​ഗോപി. സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ്. അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത് ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ്.

പ്രധാനമന്ത്രി, തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസം​ഗമത്തിൽ പങ്കെടുക്കാനാണ് എത്തിയത്. അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് പരിപാടിൽ സംസാരിച്ചത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ് ​ഗോപി എന്നിവർ പങ്കെടുത്തിരുന്നു.

അതേസമയം ഇത്തവണ തൃശൂര്‍ ശരിക്കും എടുത്തിരിക്കുമെന്നാണ് ബിജെപി പറയുന്നതിന് കാരണങ്ങള്‍ പലതാണ്. സുരേഷ് ഗോപി തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ വിശ്വാസം.

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം മധ്യപ്രദേശിലെ രത്‌ലാമിൽ സനാതൻ ധർമ്മ സഭയുടെ ചടങ്ങിൽ പങ്കെടുക്കവെയാണ്. “ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മഠത്തിന് ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പരമാവധി ഒരാൾക്കൊപ്പം പങ്കെടുക്കാം എന്നായിരുന്നു ക്ഷണം.

പക്ഷേ 100 പേരുമായി അയോധ്യയിൽ പോകാൻ ക്ഷണിച്ചാലും താൻ പോകില്ല.” പുരി ശങ്കരാചാര്യ പറഞ്ഞു. താൻ പണ്ടുമുതൽക്കേ അയോധ്യ സന്ദർശിക്കുന്ന ആളാണ്. ഭാവിയിലും ദർശനത്തിനായി പോകും.എന്നാൽ രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം. എന്നാൽ ഇനി നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തങ്ങളിൽ നിന്ന് ഒരു ഉപദേശമോ മാർഗനിർദേശമോ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താനിതിലൊട്ടും അസ്വസ്ഥനല്ല. മറ്റേതൊരു സനാതന ഹിന്ദുവിനെപ്പോലെയും സന്തോഷവാനാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം മതേതരനായി ചിത്രീകരിക്കുന്നതിൽ വിശ്വസിക്കാത്ത ആളാണ്. അദ്ദേഹം ഹിന്ദുത്വത്തിലും വിഗ്രഹാരാധന എന്ന ആശയത്തിലും അഭിമാനിക്കുന്നയാളാണ്. എന്നാൽ ശങ്കരാചാര്യൻ എന്ന നിലയിൽ ഞാൻ അവിടെ പോയിട്ട് എന്തുചെയ്യാനാണ്? പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ ഞാനദ്ദേഹത്തെ കൈയടിച്ച് അഭിനന്ദിക്കുകയാണോ ചെയ്യേണ്ടത്?’ നിശ്ചലാനന്ദ സരസ്വതി ചോദിച്ചു.

വീണ ജോർജ് വേണ്ടെന്ന് വച്ച ‘നിള’ കടന്നപ്പള്ളിക്ക്. സൗകര്യങ്ങളില്ലെന്ന് പറഞ്ഞു വീണ ജോർജ് ഉപേക്ഷിച്ച ഓദ്യോഗിക വസതിയായ നിള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. കടന്നപ്പള്ളിക്ക് നൽകിയത് കന്റോൻറ്മെന്റ് ഹൗസിനു സമീപത്തെ മന്ത്രിമന്ദിരങ്ങളിൽ ഒന്നായ നിളയാണ് നൽകിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിന് ശേഷം വീട് കടന്നപ്പള്ളിക്കു കൈമാറും. അവിടെ കുടുംബ സമേതമാണ് അദ്ദേഹം താമസിക്കുക. എംഎൽഎ ഹോസ്റ്റലിലെ ഫ്ലാറ്റിലാണ് ഇപ്പോൾ കടന്നപ്പള്ളിയും കുടുംബവും താമസിക്കുന്നത്. വിഎസ് സർക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായപ്പോളും കടന്നപ്പളിയുടെ ഔദ്യോഗിക വസതി നിള ആയിരുന്നു. അതെസമയം നിള വേണ്ടെന്നുവച്ച വീണ ജോർജ് ഇപ്പോൾ വാടക വീട്ടിലാണു താമസിക്കുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന് ദേശീയ പാത വികസനത്തിൽ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അതേപടി ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം പ്രസ്‌താവന ആകുകയല്ല വേണ്ടത്. തന്റെ കൈയ്യിൽ വിവിധ പദ്ധതികൾക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് ഉണ്ടെന്നും റിയാസ് വ്യക്തമാക്കി.പ്രചാരണം സോഷ്യല്‍ മീഡിയയില്‍ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ യഥാര്‍ഥ്യമായാതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആരുടെയും ഔദാര്യമല്ല കേന്ദ്ര ഫണ്ട്, ജനങ്ങളുടെ പണമാണ്.

രാഷ്ട്രീയ പ്രചാരണത്തിന് ഇത്തരമൊരു പരിപാടിഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം മുരളീധരന് മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരുനുള്ള പ്രമോഷനാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്. ആം ആദ്മി പാർട്ടി ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നിൽ സ്വാതിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ എംപിമാരായ എൻ.ഡി ഗുപ്തയും മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും.

തീരുമാനം ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ്. സ്വാതി മലിവാളിനെ സുശീൽ കുമാർ ഗുപ്തയ്ക്ക് പകരമാണ് സ്ഥാനാർത്ഥിയാക്കുന്നത്. സുശീൽ കുമാർ ഗുപ്തയ്ക്കാണ് ഹരിയാന തെരഞ്ഞെടുപ്പ് ചുമതല. സുശീൽ ഗുപ്ത സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പാർട്ടിയെ അറിയിച്ചിരുന്നു.

ഡൽഹി എക്സൈസ് നയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗ് വീണ്ടും മത്സരിക്കും. സിംഗ് എഎപിയുടെ യുപി ചുമതലക്കാരനാണ്.

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്താൻ കോൺഗ്രസ്. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നാണ് കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് അറിയിച്ചത്.

സീറ്റ് ധാരണ സംബന്ധിച്ചുള്ള അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ എടുക്കാനാണ് കോൺഗ്രസ് നേതൃത്വം പദ്ധതിയിടുന്നത്. ജനുവരി 14ന് ആണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്നും മുംബയിലേക്കാണ് യാത്ര.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടന്നവെന്നാണ് വിവരം. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മുകുൾവാസ്‌നിക്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ സ്വർണക്കടത്ത് പരാമർശത്തിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രത്തിനാണ് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം. ആ പ്രതികളെ പിടിക്കേണ്ടത് കേരള പൊലീസല്ല. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. സ്വർണക്കടത്ത് കേസ് ഇത്രയും നാളായിട്ടും തെളിയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രം പറയുന്നില്ലെന്നും എം.വി ഗോവിന്ദൻ.

മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകും. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. സംശുദ്ധ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെത് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ ആയുധമാക്കാൻ രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപി ശ്രമിക്കുന്നു. സിപിഐഎം ചടങ്ങിൽ പങ്കെടുക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല. വർഗീയ നിലപാടിൽ നിന്നു കോൺഗ്രസ് മാറാൻ തയാറല്ല. ഇന്ത്യ മുന്നണിക്കു വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ മതനിരപേക്ഷ നിലപാടിലൂടെ കഴിയണം. ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവർണർ ബൃന്ദാ കാരാട്ടിനോട് ചോദിച്ചു. കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന ബൃന്ദാ കാരാട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

ബൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നു. താൻ പോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കണം. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഗവർണർക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂവെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

ദിവസേന പ്രസ്താവനകൾ നടത്തി പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പഴയകാല ഓർമകൾ പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. പണ്ട് ഒരുപാട് കൊല്ലം ഞനൊരു മത്സരാർത്ഥി ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി വന്ന സദസിൽ നിൽക്കുമ്പോഴും ഞാൻ കേൾക്കുന്നത് മത്സരാർത്ഥികളുടെ നെഞ്ചിടിപ്പാണ്. ഇത്തരം മത്സരം വരുമ്പോൾ ഉള്ള ആവേശമാണ് ഓർക്കാനുള്ളത്. കലോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം സമ്മാനം 1980കളിൽ മിമിക്രിയ്ക്ക് ലഭിച്ചപ്പോള്‍ അന്ന് വന്ന പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്. എവിടെങ്കിലും ഒരു ചാൻസിനായി.

തിരുനക്കരയിലെ കലോത്സവത്തിൽ പങ്കെടുത്തിരുന്നെങ്കിലും സമ്മാനം കിട്ടിയില്ലെന്ന് അദ്ദേഹം ഓർത്തു. വൻ പരാജയങ്ങൾ പല മത്സരങ്ങളിലും നേടിയിട്ടുണ്ട്. മുന്നോട്ട് തളരാതെ പോവുക തന്നെ വേണം.സമ്മാനമല്ല ജീവിതത്തെ തളച്ചിടുന്നത് പോത്സാഹനമാണ്. സമ്മാനം കിട്ടിയവരെ മാത്രമല്ല അതിൽ മത്സരിക്കുന്നവരെയും പരിഗണിക്കണം. മത്സരങ്ങളിൽ കുറെകാലങ്ങൾക്കു മുൻപ്പങ്കെടുത്തു പുരസ്കാരം വാങ്ങുന്നതു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. പിന്നീട് അവർ കല ഉപേക്ഷിക്കും. പക്ഷേ, ഇപ്പോൾ ചാനലുകളിലെല്ലാം നടക്കുന്ന ഷോകളിലൂടെയും മറ്റുംപ്രഫഷനൽസിനെ നമ്മൾ സൃഷ്ടിക്കുന്നുണ്ട്.

അത്തരത്തിൽ പ്രഫഷനൽ കലാകാരന്മാരെ സൃഷ്ടിക്കുന്ന വേദി കൂടിയാണ് കലോത്സവം. കലോത്സവങ്ങളിലൂടെയും കലാപരമായ മറ്റുപരിപാടികളിലൂടെയുമാണ് പ്രശസ്തരായ പലരുംകയറിവന്നത്. ഒന്നുമല്ലാതായി പോകുന്ന ഒരു സാഹചര്യം തോൽക്കുന്നവര്‍ക്ക് ഉണ്ടാകരുത്. എന്തെങ്കിലും രീതിയിൽ അവരെ രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ അതിനും മുന്‍കൈ എടുക്കണം. ഒരിക്കലും കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. അവരുടെ പ്രായം അതാണ്.ചെറിയ നെഗറ്റീവുകൾ സംഭവിച്ചാൽ മതി മതി പിൽകാലത്തെ ഒരു പ്രഫഷനലിനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഞാനും ഈ രീതികളിലൂടെയും പല സംഘർഷങ്ങളിലൂടെയും കടന്നുവന്ന ഒരാളാണെന്നും മുകേഷ് പറഞ്ഞു.