ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്. ആം ആദ്മി പാർട്ടി ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നിൽ സ്വാതിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ എംപിമാരായ എൻ.ഡി ഗുപ്തയും മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും.

തീരുമാനം ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ്. സ്വാതി മലിവാളിനെ സുശീൽ കുമാർ ഗുപ്തയ്ക്ക് പകരമാണ് സ്ഥാനാർത്ഥിയാക്കുന്നത്. സുശീൽ കുമാർ ഗുപ്തയ്ക്കാണ് ഹരിയാന തെരഞ്ഞെടുപ്പ് ചുമതല. സുശീൽ ഗുപ്ത സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പാർട്ടിയെ അറിയിച്ചിരുന്നു.

ഡൽഹി എക്സൈസ് നയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗ് വീണ്ടും മത്സരിക്കും. സിംഗ് എഎപിയുടെ യുപി ചുമതലക്കാരനാണ്.