ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കെ കെ രമ

തിരുവനന്തപുരം: ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം നീതിപൂര്‍വം നിര്‍വഹിക്കുമെന്നും നിയുക്ത വടകര എം എല്‍ എ കെ കെ രമ. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.നിയമസഭയില്‍ സിപിഎമ്മിന് വന്‍ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ആശങ്കയില്ലെന്നും, എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കുമെന്നും രമ മുന്‍പ് പറഞ്ഞിരുന്നു. എല്‍ ഡി എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വടകര സീറ്റ് പിടിച്ചെടുത്തത്.