തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ വൻ പണ പിരിവ് നടത്തിയെന്ന് ധർമജൻ ബോൾഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ വൻ പണ പിരിവ് നടത്തിയെന്നും, പൈസ
നേതാക്കളുൾപ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി ആരോപിച്ചിരുന്നു. താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾത്തന്നെ കൂടുതൽ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കൾ ശ്രമിച്ചതെന്നും, അവർ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.

സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നായിരുന്നു അവർ വിചാരിച്ചതെന്ന് താരം പറയുന്നു.ഒരോ സിനിമാ താരത്തിന്റെയും കൈയിൽ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും ധർമജൻ വെളിപ്പെടുത്തി.

കെ പി സി സി സെക്രട്ടറിയുടെ പേരിൽ പണ പിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നൽകിയിരുന്നു.ഇപ്പോഴിതാ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ധർമജൻ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം