സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പരിഹസിച്ച് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സിപിഎം കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ തലമുറ മാറ്റത്തിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

്അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്

ബിജെപിയുടെ നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്നും മാറി നിന്നപ്പോള്‍ നരേന്ദ്രമോദി മുതിര്‍ന്ന നേതാക്കളെ ഒതുക്കിയെന്ന് പരിഹസിച്ചവര്‍ ഇന്ന് തലമുറ മാറ്റമെന്ന ഓമനപേരിട്ട് മന്ത്രിമാരേയും നേതാക്കളേയും മാറ്റുകയാണ്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിശ്ചയിച്ച രാഹുലിനും കോണ്‍ഗ്രസ്സിനും നല്ല നമസ്‌ക്കാരം. സിപിഎമ്മിനെപ്പോലെ നിങ്ങളും ബിജെപിക്ക് പഠിക്കുകയാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈ തലമുറമാറ്റം പണ്ട് ബിജെപി നടത്തിയപ്പോള്‍ അദ്വാനിയെ ഒതുക്കി, മുരളീമനോഹര് ജോഷിയെ മൂലക്കിരുത്തി എന്നൊക്ക പ്രചരിപ്പിച്ചവരാണ് നിങ്ങള്‍ രാഹുല്‍ ജീ.
വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാര്‍ട്ടിയാണ് ബിജെപി. നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ? അതിനിടയില്‍ ബിജെപി ഇന്ത്യക്ക് നല്കിയ ദേശീയ നേതാക്കളുടെ പേര് കേട്ടോളൂ രാജ്‌നാഥ് സിംഗ്, നിതിന്‍് ഗഡ്ഗരി, അമിത് ഷാ, ജഗ്ത് പ്രകാശ് നന്ദ…എത്ര എത്ര നേതാക്കള്‍? എന്നാല്‍ കോണ്ഗ്രസ് എത്ര നേതാക്കളെ ഉണ്ടാക്കി. അമ്മക്ക് ശേഷം മകന്‍് മാത്രം. ഒഴുക്കുള്ള നദിയിലെ നല്ല ജലം ഉണ്ടാവും നിങ്ങള്‍ വൈകിപ്പോയി. അതിനാല്‍് കേരളത്തില്‍ നിങ്ങള്‍ വലിയ തലമുറമാറ്റം നടത്തിയെന്ന് പറഞ്ഞാല്‍് കാര്യ വിവരമുള്ളവരാരും അനുകൂലിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ പ്രസിഡന്റായി നിശ്ചയിക്കുന്നത് 70 കഴിഞ്ഞ കെ. സുധാകരനയാണെന്ന് കേട്ടപ്പോള്‍ ചിരിവരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് ബിജെപിയില് സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ബൂത്ത് പ്രസിഡന്റ് മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ മാറി. മണ്ഡലം പ്രസിഡന്റ് 40 വയസ്സ്, ജില്ലാ പ്രസിഡന്റ് 45 വയസ്സ് കവിയരുത്. ഈ തീരുമാനത്തോടെ ബിജെപിയില്‍ നടന്നത്. തലമുറ മാറ്റമല്ല മറിച്ച് വിപ്ലവമാണ്. പ്രബുദ്ധ കേരളത്തിന് നിങ്ങളുണ്ടാക്കിയ ബിജെപി വിരോധം കുറഞ്ഞ് വരും. അന്ന് ഈ ദേശീയ പ്രസ്ഥാനത്തെ കേരളവും അംഗീകരിക്കും.